സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

പത്തനംതിട്ട: സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിലെ വീട്ടില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.

കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഢന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലും പരസ്യചിത്രങ്ങളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്.