കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിലെ ഇന്ത്യക്കാരന്റെ ആദ്യ വെള്ളിനേട്ടമാണ്.

ബഹാമസ് താരത്തിനാണ് സ്വർണം. മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്ത് എത്തി. ഗെയിംസിൽ ഇന്ത്യയുടെ പത്തൊമ്പതാമത്തെ മെഡലാണ്.