രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില നാളെയും കൂട്ടുന്നു

ന്യൂഡെൽഹി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില നാളെയും കൂട്ടുന്നു. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിപ്പിക്കുക. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) ഒക്ടോബർ 17 -നാണ് അവസാനമായി ഇന്ധനവില പുതുക്കിയത്.

ഡെൽഹിയിൽ, പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 105.84 രൂപയും ലിറ്ററിന് 94.57 രൂപയും ആയിരുന്നു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ വില 111.77 രൂപയും ഡീസലിന്റെ വില 102.52 രൂപയുമാണ്.

കൊൽക്കത്തയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 106.43 രൂപയും 97.68 രൂപയുമാണ് വില. ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 103.01 രൂപയും ലിറ്ററിന് 98.92 രൂപയും നൽകണം.

ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 109.53 രൂപയും ഡീസലിന് 100.37 രൂപയും ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 110.09 രൂപയും ഡീസലിന് 103.08 രൂപയുമാണ് വില.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പെട്രോൾ ഇപ്പോൾ ലിറ്ററിന് 100 രൂപയോ അതിൽ കൂടുതലോ ആണ്. ഡീസൽ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ 100-ൽ എത്തി. ബെംഗളൂരു, ദാമൻ, സിൽവസ എന്നിവിടങ്ങളിൽ ഡീസൽ ലിറ്ററിന് 100 രൂപ കടന്നു.