ലണ്ടൻ: കുട്ടിക്കാലത്ത് മാനസിക-ശാരീരിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നവർക്ക് ആയുസ് കുറവെന്ന് പഠനം. കോംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. 1950 മുതൽ ശേഖരിച്ച ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്.
പഠനപ്രകാരം കുട്ടിക്കാലത്ത് മറ്റുള്ളവരാൽ അവഗണിക്കപ്പെടുകയും മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കേണ്ടി വന്നവർ അകാലത്തിൽ പൊലിയുന്നു.ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 16 വയസിനുള്ളിൽ ലൈംഗികാതിക്രമം അനുഭവിക്കേണ്ടി വന്നവർ മറ്റുള്ളവരേക്കാൾ വേഗത്തിൽ മരിക്കുന്നതായാണ് കണ്ടെത്തൽ.ലൈംഗികാതിക്രമങ്ങൽ നേരിടാത്തവരേക്കാൾ 2.6മടങ്ങ് ആണ് ഇത്തരക്കാർ മദ്ധ്യവയസിൽ മരിക്കുന്നതിന്റെ അളവ്. 45 വയസിനും 58 വയസിനും ഇവർക്ക് ജീവൻ നഷ്ടമാകുന്നു.
ചെറുപ്പകാലത്ത് ദാരിദ്രം അനുഭവിച്ചവരിലും മാതാപിതാക്കളുടെ ജോലി അസംഘടിതമേഖലയിൽ ഉണ്ടായിരുന്നവരിലും പഠനം നടത്തി.മറ്റുള്ളവരിലേക്കാൾ മദ്ധ്യവയസിൽ മരിക്കാൻ 1.9ശതമാനം സാധ്യതയാണ് ഇവർക്കുള്ളതെന്നാണ് കണ്ടെത്തൽ.
ചെറുപ്പകാലത്ത് മാനസികമായും ശാരീരികമായും സംഘർഷങ്ങൾ നേരിട്ട പലരും മയക്കുമരുന്ന്, പുകവലി, മദ്യം തുടങ്ങിയവയെ അമിതമായി ആശ്രയിക്കുന്നതാണ് അകാലമരണത്തിന്റെ ഒരു കാരണമായി കണ്ടെത്തിയത്.
1958 ൽ ജനിച്ച 9,310 ആളുകളുടെ ദേശീയ ശിശുവികസന കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനം.
2019 ലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ക്രൈം സർവേയായ
ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച്, 18 മുതൽ 74 വയസ്സുവരെയുള്ള മുതിർന്നവരിൽ അഞ്ചിലൊരാൾക്ക് മാനസിക പീഡനം, ശാരീരിക പീഡനം, ലൈംഗികാതിക്രമം, അല്ലെങ്കിൽ ഗാർഹിക പീഡനം എന്നിങ്ങനെുള്ള ഏതെങ്കിലുമൊരു ബാലപീഡനമെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.