സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്; ഡീസല്‍ ലിറ്ററിന് 17 പൈസ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. ലിറ്ററിന് 28 പൈസയാണ് ഇന്ന് കൂടിയത്. അതേസമയം ഡീസല്‍ ലിറ്ററിന് 17 പൈസ കുറഞ്ഞു.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 20 പൈസയും, ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.35 രൂപയും, ഡീസലിന് 94.60 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.65 രൂപയും, ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ വില.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വര്‍ധിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.