സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് വിദ്യാഭ്യാസ വിചക്ഷണരുടെ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ മഹാമാരി വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന് വിദ്യാഭ്യാസ വിചക്ഷണരുടെ നിർദ്ദേശം. അതല്ലെങ്കിൽ മുൻ സെമിസ്റ്ററുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിൽ അവസാനവർഷ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിണം.
നേരിട്ട് പരീക്ഷ നടത്താനുള്ള നീക്കത്തിൽനിന്ന് സർവകലാശാലകൾ പിന്തിരിയണമെന്നും സേവ് യൂണിവേഴ്സിറ്റി
ക്യാമ്പയിൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വെബിനാറിൽ വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളുടെ എണ്ണം കുറവായ പിജി പരീക്ഷകൾ നേരിട്ട് നടത്തുകയും ടെക്സ്റ്റ്‌ ബുക്ക്‌ റഫർ ചെയ്ത് എഴുതാവുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി ബിരുദ പരീക്ഷകൾ ഓൺ ലൈനായി നടത്തുകയുമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഏത് കോളേജിലും സയൻസ് വിദ്യാർഥികൾക്ക് ലാബ് പ്രാക്ടിക്കൽ നടത്താനുള്ള സൗകര്യം അനുവദിക്കണമെന്നും സർക്കാറിനോടും സർവകലാശാല അധികൃതരോടും ആവശ്യപ്പെട്ടു.

ഓൺലൈനായി പരീക്ഷ നടത്തുവാനുള്ള ടെക്നോളജി യൂണിവേഴ്സിറ്റിയുടെ തീരുമാനത്തെ വെബിനാർ സ്വാഗതം ചെയ്തു. സർവ്വകലാശാല അധികൃതരും അധ്യാപക സംഘടനകളും പരീക്ഷാ നടത്തിപ്പ് കാര്യങ്ങളിൽ ക്രിയാത്മകമായ നടപടികൾ കൈക്കൊള്ളാൻ അലംഭാവം കാട്ടുന്നതായി വെബിനാർ കുറ്റപ്പെടുത്തി. ഇത്
അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് പോകേണ്ട നിരവധി വിദ്യാർത്ഥികളെ ദോഷകരമായി ബാധിച്ചി രിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ അധ്യക്ഷതവഹിച്ചു. വെബി നാർ എം.ജി,കേന്ദ്ര സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ: ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഡോ. യൂ അബ്ദുൽ കലാം, ഡോ. ജിവി ഹരി,ഡോ.സി. രാജേഷ്, ഡോ.എം.പി ബിന്ദു, എം ഷാജർഖാൻ,പികെ പ്രഭാഷ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.