സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമായി; സ്ക്കൂളുകളിൽ വെര്‍ച്വൽ പ്രവേശനോത്സവം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമായി. എങ്കിലും കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഇത്തവണയും ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളില്‍ തന്നെ തുടരും. വെര്‍ച്വല്‍ പ്രവേശനോത്സവമാണ് ഇത്തവണ സംഘപ്പിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരിതെളിച്ചു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഇത്തവണ ഓണ്‍ലൈന്‍ പ്രവേശനോത്സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ വിക്ടേഴ്സ് ചാനലിലൂടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പരിപാടികള്‍ ആരംഭിക്കും.
മൂന്ന് ലക്ഷത്തിലേറെ കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്.

ആദ്യ രണ്ടാഴ്ചകളിലെ വെര്‍ച്വല്‍ ക്ലാസുകള്‍ പരിക്ഷണ അടിസ്ഥാനത്തിലാകും മുന്നോട്ട് പോകുക. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്ന കാര്യം ഈ ഘട്ടത്തില്‍ പരിശോധിക്കും. ഇക്കാര്യം അധ്യാപകരും ഉറപ്പ് വരുത്തണമെന്ന നിര്‍ദേശമുണ്ട്.

എല്ലാ കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അടുത്ത മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ സംവദിക്കാന്‍ സാധ്യമാകുന്ന തരത്തിലേക്ക് ക്ലാസുകള്‍ മാറ്റും. ഇതിന് ശേഷം ഘട്ടം ഘട്ടമായി മറ്റ് ക്ലാസുകളിലേക്കും ഈ മാതൃക കൊണ്ടുവരും.