എം ജി സര്‍വകലാശാല അടച്ചു; സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി

കോട്ടയം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല മെയ് ഒന്‍പതു വരെ അടച്ചു. ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെ പൂര്‍ണമായാണ് അടച്ചിടുന്നത്.

ഈ കാലയളവില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. സര്‍വകലാശാലയില്‍ നിന്നും ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കായി അപേക്ഷകള്‍ ഇമെയില്‍ മുഖേന അയയ്ക്കാവുന്നതാണ്.

ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in