രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണത്തിൽ അഞ്ചുമടങ്ങ് വർദ്ധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണത്തിൽ അഞ്ചുമടങ്ങ് വർദ്ധനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് പൂനൈ, നാഗാലാന്റ്, മുംബൈ ജില്ലകളിലാണ്. കൊറോണ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.

കൊറോണ പരിശോധനകൾ വർദ്ധിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിദ്ദേശം നൽകിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ എട്ടു ജില്ലകൾ അതിതീവ്ര മേഖലകളാണ്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും സംസ്ഥാനത്തെ കൊറോണ വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താൻ സാധിക്കാത്തതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്കപ്രകടിപ്പിച്ചു.

ഫെബ്രുവരി പകുതിയോടെയാണ് രാജ്യത്തെ കൊറോണ കേസുകളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി തുടങ്ങിയത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊറോണ വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്‌സിനേഷൻ കൂട്ടണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.