അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയില്‍ 15 മുതൽ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം

തൃശൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയില്‍ ഇൗ മാസം 15 മുതൽ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ഇതിനെ തുടർന്ന് മേഖലയിൽ മതിയായ സുരക്ഷ സംവിധാനമൊരുക്കും.
ശുചീകരണ ജോലികള്‍ക്കും അണു നശീകരണത്തിനും ശേഷം മാത്രമെ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുകയുള്ളൂ.

കൊറോണയുടെ പാശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കും. വിനോദ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുവാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യവും നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. അതേസമയം, കൊറോണ പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ രണ്ട് ഘട്ടമായി തുറക്കാന്‍ തീരുമാനമായി.

ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ച് ഉത്തരവിട്ടതായി ടൂറിസം മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.