സ്വർണവില വീണ്ടും കുറഞ്ഞു; പവന് 39,200 ₹

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ഇന്ന് പവന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. 4,900 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു.

ഓഗസ്റ്റ് ആദ്യ വാരത്തിൽ 42000 കടന്ന സ്വർണവില പിന്നീട് തുടർച്ചയായി കുറയുകയായിരുന്നു. പവന്റെ ഉയർന്ന വിലയിൽനിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായി. മാർച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവിൽ ഔൺസിന് 1,941.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ്-ചൈന ബന്ധം, ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിൻ എന്നിവയെല്ലാം ആഗോള വിപണിയിൽ അടുത്ത ദിവസങ്ങളിലെ സ്വർണവിലയെ ബാധിച്ചേക്കാം.