HomeWorld

World

കാബൂളില്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ ചാവേര്‍ സ്‌ഫോടനം; വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനനഗരമായ കാബൂളിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ കാജ് എഡ്യൂക്കേഷന്‍ സെന്ററില്‍ രാവിലെ 7.30-ഓടെയാണ് സ്‌ഫോടനമുണ്ടായത്. പ്രവേശനപരീക്ഷയ്ക്ക്...

ഫ്‌ലോറിഡയില്‍ വീശിയടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; വ്യാപകനാശനഷ്ടം

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നാശം വിതച്ച് ഇയാന്‍ ചുഴലിക്കാറ്റ്. ബുധനാഴ്ച ഫ്‌ലോറിഡ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടമാണുണ്ടായത്. കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി. അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ...

നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് ഒന്നിന്റെ വിക്ഷേപണം മാറ്റി

കേപ് കനാവെറല്‍: ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണം മാറ്റി. അപ്പോളോ ദൗത്യത്തിന്റെ തുടര്‍ച്ചയായ ആര്‍ട്ടിമിസ് പദ്ധതിയുടെ വിക്ഷപണം ഇത് മൂന്നാം തവണയാണ് തടസ്സപ്പെടുന്നത്. ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ചയും...

ചൈനയിൽ എന്താണ് സംഭവിക്കുന്നത്, ഷി എവിടെ? ട്രെയിൻ, വിമാന സർവീസുകൾ നിർത്തി

ബെയ്ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനും ചൈനീസ് പ്രസിഡന്‍റുമായ ഷീ ചിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യുഹങ്ങൾക്കിടെ ബെയ്ജിംഗ് വിമാനത്താവളത്തിൽനിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി റിപ്പോർട്ട്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇത്തരം...

ലേവർ കപ്പ് ടെന്നിസ് മത്സരത്തിനിടെ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ചയാൾ അറസ്റ്റിൽ

ലണ്ടൻ: ലേവർ കപ്പ് ടെന്നിസ് മത്സരം നടക്കുന്നതിനിടെ ബ്രിട്ടനിൽ സ്വകാര്യ ജെറ്റ് വിമാനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രതിഷേധം ഉയർത്തിയ ആൾ അറസ്റ്റിൽ. കോർട്ടിലെത്തിയ പ്രതിഷേധക്കാരൻ ശരീരത്തിൽ തീകൊളുത്തിയതിനെ തുടർന്നു മത്സരം തടസ്സപ്പെട്ടിരുന്നു. ലേവർ കപ്പിൽ, സ്റ്റെഫാനോസ്...

യുക്രെയ്‌നിലേക്ക് സൈനികനീക്കം ശക്തിപ്പെടുത്തുമെന്ന് പുടിന്‍; ഇരുപത് ലക്ഷം റിസര്‍വ്വ് സൈന്യത്തെ സജ്ജമാക്കാന്‍...

കീവ്: യുക്രെയ്‌നിലേക്ക് സൈനികനീക്കം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. സ്വന്തം പ്രദേശം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോവുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കൂടുതല്‍ റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന...

കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനിടെ തുര്‍ക്കിയില്‍ കൂറ്റന്‍ കപ്പല്‍ മുങ്ങി

ഇസ്താംബുള്‍: കണ്ടെയ്‌നറുകള്‍ ഇറക്കുന്നതിനിടെ കൂറ്റന്‍ കപ്പല്‍ തുര്‍ക്കിയിലെ തുറമുഖത്ത് മുങ്ങി. സീ ഈഗിള്‍ എന്ന കാര്‍ഗോ കപ്പലിന്റെ ഒരു ഭാഗമാണ് മുങ്ങിയത്. കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയി. തുര്‍ക്കിയിലെ ഇസ്‌കെന്‍ഡറം തുറമുഖത്ത്...

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നേരെ വധശ്രമം; പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ജനറല്‍ ജി.വി.ആര്‍ ടെലിഗ്രാം ചാനലിനെ ഉദ്ധരിച്ച് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം എപ്പോഴാണ് വധശ്രമം...

വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചു കയറി: യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് പരിക്ക്

കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തലസ്ഥാനനഗരമായ കീവിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ സെലന്‍സ്‌കിക്ക് കാര്യമായ പരുക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെര്‍ജി വിക്കിഫെറോവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. കീവിലൂടെ അകമ്പടി...

കൊറോണയുടെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി; യുകെയില്‍ വ്യാപിക്കുന്നതായി സ്ഥിരീകരണം

ലണ്ടന്‍: അമേരിക്കയില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരണം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി....
error: You cannot copy contents of this page