തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കല്ലിട്ട് കെ റെയില്‍ പ്രതിഷേധക്കാര്‍. ക്ലിഫ് ഹൗസ് വളപ്പില്‍ കടന്ന ബിജെപി പ്രവര്‍ത്തകരാണ് കല്ലിട്ട് പ്രതിഷേധിച്ചത്. ആറ് ബിജെപി പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസിനുള്ളില്‍ കയറിയത്.
കനത്ത സുരക്ഷയെ മറികടന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിനുള്ളില്‍ കടന്നത്. മുരിക്കുംപുഴയില്‍ സ്ഥാപിച്ച കെ റെയില്‍ അതിരടയാള കല്ലുമായി ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
പിഴുതെടുത്ത കല്ല് വിവി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരില്‍ ചിലര്‍ ക്ലിഫ് ഹൗസ് പരിസരത്ത് കടന്ന് കല്ലിട്ടത്.