മലപ്പുറം: ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് കടിച്ച മൂന്നു വയസുകാരന് മരിച്ചു. പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവില്‍ റസിന്‍ഷാ (3) ആണ് മരിച്ചത്. സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏക മകനാണ് മരിച്ച റസിന്‍ഷാ.
എലിവിഷത്തിന്റെ ട്യൂബ് ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ഒഴിവാക്കിയതായിരുന്നു. കുട്ടി കളിക്കുന്നതിനിടെയാണ് ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിലിട്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ഷാ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.