തിരുവനന്തപുരം: കൊറോണ ഒമിക്രോൺ ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നും തുടരും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം ഉണ്ടായിരിക്കുക. നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പുതുവൽസര അവധിയോട് അനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണത്തിലൂടെ ലക്ഷ്യമിട്ടത്. നിയന്ത്രണം തുടരുന്ന കാര്യം അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗം തീരുമാനമെടുക്കും.
അതേസമയം ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ സംസ്ഥാനത്ത് പുതുവര്‍ഷാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. വലിയ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നിരുന്ന തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളെല്ലാം രാത്രി ഒമ്പതോടെ തന്നെ ശൂന്യമായി.
കോഴിക്കോട് ബീച്ചിലും കോവളം ബീച്ചിലും പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ രാത്രി എട്ടരയോടെ തന്നെ ബീച്ചില്‍ നിന്ന് പോലീസ് ഒഴിപ്പിച്ചിരുന്നു. ഹോട്ടലുകളും ബാറുകളുമെല്ലാം രാത്രി ഒമ്പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സംസ്ഥാനത്തുടനീളം പ്രധാനപ്പെട്ട റോഡുകളിലെല്ലാം പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ രാത്രി പത്ത് മണിക്ക് ശേഷം യാത്ര അനുവദിച്ചിരുന്നുള്ളു. നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ വീടുകളിലായിരുന്നു ആഘോഷമേറെയും.