മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പൊതുദര്‍ശനം ഒഴിവാക്കിയത് കോണ്‍ഗ്രസുകാരുടെ പരാതിയെത്തുടർന്നെന്ന വാർത്ത; സിപിഎമ്മിൻ്റെ പച്ചക്കള്ളമെന്ന് ഡിസിസി പ്രസിഡന്റ്

കോട്ടയം: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പൊതുദര്‍ശനം ഒഴിവാക്കിയത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഇടപെടലുകൾ കൊണ്ടെന്ന ദേശാഭിമാനി വാർത്തയ്ക്കെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രം​ഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാരിന് പരാതി നല്‍കിയതുകൊണ്ടാണ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ സംസ്ക്കാര ശുശ്രൂഷയോടനുബന്ധിച്ചുള്ള പൊതുദര്‍ശനം ഒഴിവാക്കിയതെന്ന വിധത്തില്‍ വാര്‍ത്ത നല്കിയ ദേശാഭിമാനി പത്രവും സി.പി.എമ്മും പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇത്തരത്തില്‍ പരാതി നൽകിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ സര്‍ക്കാരോ സിപിഎം മോ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വാർത്തയ്ക്കെതിരെ രം​ഗത്ത് വന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

സി.പി.എം. പച്ചക്കള്ളം പ്രചരിപ്പിക്കുന്നു…

അഭിവന്ദ്യ ഇടുക്കി രൂപതാ പ്രഥമ പിതാവ് മാര്‍ മാത്യു…

Posted by Ibrahimkutty Kallar on Monday, May 4, 2020