ഒമിക്രോൺ; വിദേശങ്ങളിൽ നിന്നെത്തുന്നവർ സ്വയം നിരീക്ഷണം കർശനമായി പാലിക്കണമെന്നു മന്ത്രി

തിരുവനന്തപുരം: ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നു കേരളത്തിലെത്തുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണം കർശനമായി പാലിക്കണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് 7 ദിവസം ക്വാറന്റീനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പലരും മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

കണ്ടെയ്ൻമെന്റ്, ക്ലിനിക്കൽ പരിശോധന, വാക്സീൻ കുത്തിവയ്പ്, ജാഗ്രത നടപടികൾ എന്നിവ ഉറപ്പാക്കുന്നതിന് സാമൂഹിക പങ്കാളിത്തം വേണമെന്നുകേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേരളത്തിലെ കൊറോണ മരണം 45,000 കടന്നു. ഇന്നലെ 33 മരണം സ്ഥിരീകരിച്ചു. മുൻപത്തെ 200 മരണങ്ങൾ അപ്പീൽ പ്രകാരം കൊറോണ മരണങ്ങളായി അംഗീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 45,155 ആയി.