മഴയാണ് തടസ്സമെങ്കിൽ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ല’; മന്ത്രിയുടെ സാന്നിധ്യത്തിൽ റോഡ് അറ്റകുറ്റപ്പണിയെ വിമർശിച്ച് നടൻ ജയസൂര്യ

കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ റോഡ് അറ്റകുറ്റപ്പണിയെ വിമർശിച്ച് നടൻ ജയസൂര്യ. മഴയാണ് തടസ്സമെന്നത് ജനം അറിയേണ്ടതില്ല. എങ്കിൽ ചിറാപ്പുഞ്ചിയിൽ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം. മോശം റോഡുകളിൽ വീണുമരിച്ചാൽ ആര് സമാധാനം പറയുമെന്നും ജയസൂര്യ പറഞ്ഞു.

അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് ആവര്‍ത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഡബ്ല്യുഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.