കല്പറ്റ: വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചത് ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവര്‍ക്ക്. ഏപ്രില്‍ 28ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധിക്കുകയും പോസിറ്റീവാണെന്ന് ഫലം വരുകയും ചെയ്തു.
കുറുക്കന്മൂല പിഎച്ച്സിയുടെ പരിധിയിലാണ് ട്രക്ക് ഡ്രൈവറുടെ വീട്. സഹായിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഏപ്രില്‍ 26നാണ് ഇദ്ദേഹം ചെന്നൈയിലെ മാര്‍ക്കറ്റില്‍ നിന്ന് ചരക്കുമായി തിരിച്ചെത്തിയത്. ഇതേത്തുടര്‍ന്നു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.