കാ​ണാ​താ​യ വനിതാ ബാ​ങ്ക് മാ​നേ​ജ​രെ വാമനപുരം നദിയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ ദിവസം കാ​ണാ​താ​യ വനിതാ ബാ​ങ്ക് മാ​നേ​ജ​രെ വാമനപുരം നദിയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ന​ൻ വേ​ങ്ങ സ്വ​ദേ​ശി​നി ഷെ​മി (49)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ വാ​മ​ന​പു​രം ന​ദി​യി​ൽ അ​രു​വി​പ്പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ കാ​ന​റ ബാ​ങ്ക് മാ​നേ​ജ​രാ​യ ഇ​വ​രെ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​തായിരു​ന്നു. കു​ട​പ്പ​ന​ക്കുന്നിലാണ് ഷെ​മി താ​മ​സി​ച്ചി​രു​ന്നത്. എന്നാൽ കുറച്ചു ദിവസമായി ഇവർ വെ​ഞ്ഞാ​റ​മൂ​ട് കൂ​ന​ൻ വേ​ങ്ങ​യി​ലെ കു​ടും​ബ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

മൃ​ത​ദേ​ഹം ഫ​യ​ർ​ഫോ​ഴ്സും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ചേ​ർ​ന്ന് ക​ര​യ്ക്കെ​ത്തി​ച്ചു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സംഭവത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.