ആലപ്പുഴ, തൃശൂർ ജില്ലകൾ ഗ്രീൻ സോണിലേക്ക്; വയനാട് ഓറഞ്ച് സോണിൽ

തിരുവനന്തതപുരം: ആലപ്പുഴ, തൃശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ഇരു ജില്ലകളും ഓറഞ്ച് സോണിലാണ്. വയനാട്ടിൽ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. 21 ദിവസമായി കൊറോണ പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലാണ്. നിലവിൽ കൊറോണ പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്.

സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും. ഹോട്ട്സ്പോട്ടുകളായ നഗരസഭകളിൽ വാർഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കും.