തിരുവനന്തപുരം: കേരളാ പൊലീസിന് ത്രീഡിയിലുള്ള ഓണ്‍ലൈന്‍ മീറ്റിംഗ് സംവിധാനം വരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ സ്ഫോറ്റ് വെയറിലൂടെ 50,000 പേര്‍ക്ക് വരെ ഓണ്‍ലൈന്‍ യോഗങ്ങളില്‍ പങ്കെടുക്കാം. കേരളാ പൊലീസിന്റെ സൈബര്‍ സമ്മേളനമായ കൊക്കൂണിലൂടെയാണ് (cOcOn) സോഫ്റ്റ്വയര് വികസിപ്പിച്ചത്.
നേരിട്ട് ഒരു സമ്മേളനത്തില്‍, പങ്കെടുക്കുന്ന അതേ പ്രതീതിയാണ് ഇത് ഉണ്ടാക്കുക. രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയാല്‍ ആദ്യം കാണുന്നത് ലോബിയായിരിക്കും. സംശയങ്ങള്‍ തീര്‍ക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക്, എക്സിബിഷനുകള്‍ കാണാനും, പ്രഭാഷണങ്ങള്‍ കേള്‍ക്കാനും, വിവരങ്ങള്‍ ശേഖരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും, ഫോട്ടോ ചേര്‍ക്കാനും വരെ പ്രത്യേകം പ്രത്യേകം ഓപ്ഷനുകള്‍ എന്നിവ ഉണ്ടായിരിക്കും.
കൊക്കൂണില്‍ പങ്കെടുക്കുന്ന സൈബര്‍ വിദഗ്ധരാണ് കേരളാ പൊലീസിനായി പ്രത്യേക സോഫ്റ്റ്വെയര് സജ്ജമാക്കിയത്. സാധാരണ സോഫ്റ്റ്വെയറുകളില് നിന്ന് വ്യത്യസ്തമായി ‘ഒരേ സമയം ഒന്നിലധികം പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനാകും.
കൊക്കൂണിന് ശേഷം കേരളാ പൊലീസിന്റെ മറ്റ് ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ക്കും ഇതേ സോഫ്റ്റ്വെയര് ഉപയോഗിക്കും. ഈ വര്‍ഷത്തെ കൊക്കൂണ്‍ സമ്മേളനത്തില്‍ 16,000 പേരാണ് പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായി 65 സെഷനുകളാണ് സംഘടിപ്പിച്ചത്.