കായംകുളം: പാർലമെന്റ് മുതൽ പഞ്ചായത്ത് വരെയുള്ള തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി നിർണയത്തിലടക്കം തനിക്കുൾപ്പെടെ നീതി പുലർത്താനായില്ലെന്ന് രമേശ് ചെന്നിത്തല. കായംകുളത്ത് ഐഎൻടിയുസി ആലപ്പുഴ ജില്ലാ ജനറൽ ബോഡി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ മത്സരിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. കയർ, കശുവണ്ടി, കാർഷിക മേഖലകൾ ശ്മശാന തുല്ല്യമായി. കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന തൊഴിലാളിൾക്ക് തുണയാകുവാൻ ഇടത് സർക്കാരിന് കഴിഞ്ഞില്ല.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൃത്യമായി നൽകാനാവാത്ത ഇടത് സർക്കാർ തെഴിലാളിവിരുദ്ധ സർക്കാരായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് കോർപ്പറേറ്റുകളെ പ്രീണിപ്പിക്കാനാണന്നും ചെന്നിത്തല ആരോപിച്ചു.