കണ്ണൂര്‍ : തളിപ്പറമ്പ് സിപിഎം വിഭാഗീയതയുടെ പേരില്‍ വിമത നേതാവിന് വധഭീഷണി. വിമത നേതാവ് കോമത്ത് മുരളീധരനെയും മകനെയും വധിക്കുമെന്ന് ലഭിച്ച ഭീഷണിക്കത്തില്‍ വ്യക്തമാക്കുന്നു.
തളിപ്പറമ്പ് സഖാക്കള്‍ എന്ന പേരിലാണ് മുരളീധരന് തപാല്‍വഴി വീട്ടിലേക്ക് രണ്ട് കത്തുകള്‍ ലഭിച്ചത്. ഈ വരുന്ന ഏരിയ സമ്മേളനത്തിന് മുന്നേ നിന്നെയും നിന്റെ മകന് അമലിനെയും ഏത് വിധേനെയും കൊല്ലുമെന്നാണ് ഭീഷണി. കൂടാതെ ടി.പിയെ 51 വെട്ടിയെങ്കില്‍ 102 വെട്ടണമെന്ന് പറയുന്ന രീതിയിലും കത്ത് ലഭിച്ചെന്നു മുരളീധരന് പറഞ്ഞു.