ഭാ​ര​ത് സീ​രീ​സ് ഏ​കീ​കൃ​ത വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള​ത്തി​ൽ നടപ്പായില്ല; വിവിധ സംസ്ഥാനങ്ങളിൽ ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണം

ന്യൂ​ഡെൽ​ഹി: ഭാ​ര​ത് സീ​രീ​സ് ഏ​കീ​കൃ​ത വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നോ​ട് ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മെ​ന്നു വി​ല​യി​രു​ത്ത​ൽ. ഒ​ക്ടോ​ബ​ർ 29വ​രെ​യു​ള്ള ക​ണ​ക്ക് അ​നു​സ​രി​ച്ച് 137 വാ​ഹ​ന​ങ്ങ​ളാ​ണ് ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ​യും ബി​എ​ച്ച് സീ​രീ​സ് റ​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നി​ട്ടി​ല്ല. 63 വാ​ഹ​ന​ങ്ങ​ളു​ടെ റ​ജി​സ്ട്രേ​ഷ​ൻ ന​ട​ന്ന ഒ​ഡീ​ഷ​യാ​ണ് മു​ന്നി​ൽ. ഡെൽ​ഹി​യി​ൽ 39ഉം ​ഗോ​വ​യി​ലും രാ​ജ​സ്ഥാ​നി​ലും 12 വീ​ത​വും ച​ണ്ഡീ​ഗ​ഡി​ൽ അ​ഞ്ചും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ മൂ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടും ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​റി​ൽ ഒ​രു വാ​ഹ​ന​വും റ​ജി​സ്റ്റ​ർ ചെ​യ്തു.

സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​ടെ സം​സ്ഥാ​നാ​ന്ത​ര ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ജ്യ​മാ​കെ ഒ​റ്റ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. സെ​പ്റ്റം​ബ​ർ 15 മു​ത​ൽ ന​ട​പ്പി​ൽ വ​ന്നു. സം​സ്ഥാ​ന​ത്തി​ൻ​റെ നി​കു​തി വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു.