ദീ​പാ​വ​ലി സ്​പെഷൽ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും

പാ​ല​ക്കാ​ട്​: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാൻ ദീ​പാ​വ​ലി സ്​പെഷൽ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും. അവധി ദിവസങ്ങളിലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നാണ് പ്രത്യേക നി​ര​ക്കി​ലു​ള്ള ട്രെയിനുകൾ റെ​യി​ൽ​വേ കൊണ്ടു വന്നിരിക്കുന്നത്.

06037 ചെ​ന്നൈ എ​ഗ്​​മോ​ർ-​നാ​ഗ​ർ​കോ​വി​ൽ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ ന​വം​ബ​ർ മൂ​ന്നി​ന് രാ​ത്രി 10.05ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11ന്​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ത്തും. മ​ട​ക്ക​യാ​ത്ര​യി​ൽ, 06038 നാ​ഗ​ർ​കോ​വി​ൽ-​ചെ​ന്നൈ എ​ഗ്​​മോ​ർ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ സ്പെ​ഷ​ൽ ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട്​ 3.10ന്​ ​നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​​ർ​ച്ച 05.20ന്​ ​ചെ​ന്നൈ എ​ഗ്​​മോ​റി​ലെ​ത്തും.

06040 തി​രു​നെ​ൽ​വേ​ലി-​താം​ബ​രം സ്പെ​ഷ​ൽ വൈ​കീ​ട്ട്​ ഏ​ഴി​ന്​ തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 07.55ന്​ ​താം​ബ​ര​ത്ത് എ​ത്തും. 06049 താം​ബ​രം-​തി​രു​നെ​ൽ​വേ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ ന​വം​ബ​ർ എ​ട്ടി​ന് വൈ​കീ​ട്ട്​ നാ​ലി​ന്​ താം​ബ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച മൂ​ന്നി​ന്​ തി​രു​നെ​ൽ​വേ​ലി​യി​ലെ​ത്തും.