വ്യാജ ഐഎഎസ് ഓഫീസർ ചമഞ്ഞ് പ്ലംബറെ പോലീസ് അറസ്റ്റ് ചെയ്തു

പഴനി: മയിലാടുംതുറൈ ജില്ല ചെമ്പകർക്ഷേത്രം ശിവക്ഷേത്രം തെരുവിലെ കുമാറിനെ (47) യാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന തമിഴ്നാട് സർക്കാർ എന്ന ബോർഡോടുകൂടിയ ജീപ്പും പിടിച്ചെടുത്തു. പഴനി ദേവസ്വംബോർഡിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന പഴനി അടിവാരത്തിലുള്ള കോട്ടേജിൽ സൗജന്യമായി റൂം ചോദിച്ച സമയത്താണ് പിടികൂടിയത്.

ഞായറാഴ്ചരാത്രി പത്തുമണിയോടെയാണ് കുമാർ കോട്ടേജിലെത്തിയത്. ഐ.എ.എസ്. ഓഫീസർ ആയതിനാൽ സൗജന്യമായി മുറിതരണമെന്നാവശ്യപ്പെട്ട് കോട്ടേജ് സൂപ്രണ്ടിന് ആധാർകാർഡും ഐ.ഡി. കാർഡും കാണിച്ചു. ഇതേത്തുടർന്ന് കോട്ടേജ് സൂപ്രണ്ട് പഴനിയിലുള്ള റവന്യൂവകുപ്പിലെ ഏതെങ്കിലും ഒരു ഓഫീസറുടെ ശുപാർശ ആവശ്യപ്പെട്ടു.

ഇതോ‌െട ഉരുണ്ടുകളിച്ച കുമാറിെന്റ പെരുമാറ്റത്തിൽ സംശയംതോന്നിയ കോട്ടേജ്‌ സൂപ്രണ്ടാണ്‌ പഴനി അടിവാരം പോലീസിൽ വിവരമറിയിച്ചത്. കുമാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് കോട്ടേജിലുണ്ടായിരുന്നവർ പിടികൂടി പഴനി അടിവാരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

പഴനി ഡി.എസ്.പി. ഇൻ-ചാർജ് രവിചന്ദ്രൻ, പഴനി ടൗൺ പോലീസ് ഇന്സ്പെക്ടർ ബാലമുരുകൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുമാർ വിവിധ ക്ഷേത്രങ്ങളിൽ വ്യാജ പദവിയുടെ പേരിൽ സന്ദർശനം നടത്തിയതായി തെളിഞ്ഞു.