യുജിസി അവസാന സെമസ്റ്റർ പരീക്ഷ ജൂലൈയിൽ ; അക്കാദമിക് വർഷം സെപ്റ്റംബറിൽ

തിരുവനന്തപുരം : അവസാന വർഷ സെമസ്റ്റർ പരീക്ഷ ജൂലൈയിൽ നടത്താമെന്ന് യു.ജി.സി. അതേസമയം അടുത്ത അക്കാദമിക് വർഷം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്നും യു ജി സി നിർദേശം നൽകി.

കോറോണയുടെ പശ്ചാത്തലത്തിൽ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ മാത്രം പരീക്ഷ ജൂലൈയിൽ നടത്താമെന്നും യു.ജി.സി സർവകലാശാലകൾക്ക് നിര്‍ദേശം നല്‍കി. എന്നാൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ പരീക്ഷ നടത്താൻ സാധിക്കില്ല.
കൂടാതെ ഈ അദ്ധ്യായന വർഷത്തിലെ പ്രവേശനം സെപ്റ്റംബർ ഒന്നിന് തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം നേരെത്ത പ്രവേശന നടപടികൾ പൂർത്തിയാക്കിയവർക്ക് ഓഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കാനും ഇപ്പോഴുള്ള സാഹചര്യം കണക്കിലെടുത്തു അനുമതി നൽകിയിട്ടുണ്ട്.

അക്കാദമിക് കലണ്ടറുമായും പരീക്ഷകളുമായും ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ എല്ലാ സർവകലാശാലകളിലും കൊറോണ സെൽ രൂപീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് യു.ജി.സി നിയമിച്ച സമിതി ഈ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് യു.ജി.സിക്ക് സമർപ്പിച്ചത്.