ചേര്‍ത്തല: സംവിധായകന്‍ വിനയൻ ത്രിമാന (ത്രീഡി) സിനിമ നിർമാണത്തിൻ്റെ പേരില്‍ 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എഫ്ഐആര്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി.
ഹോട്ടല്‍ വ്യവസായി വിഎന്‍ ബാബു നല്‍കിയ പരാതിയിലാണ് നടപടി. മാരാരിക്കുളം പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.