പുറം കടലിൽ ചരക്കുകപ്പലിൽ കുടുങ്ങി രോഗി; രക്ഷകരായി നാവിക സേനയും കോസ്റ്റ് ഗാർഡും

കൊച്ചി: പുറംകടലിലെത്തിയ കപ്പലില്‍ നിന്ന് രോഗിയെ അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലെത്തിച്ച്‌ നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റേയും സംയുക്ത ശ്രമം. എം വി ലിറിക് പോയറ്റ് എന്ന ചരക്കുകപ്പലിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ ജീവനക്കാരന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നായിരുന്നു സംയുക്ത രക്ഷാ പ്രവര്‍ത്തനം.

പ്രതികൂല കാലാവസ്ഥയിലും സേനാംഗങ്ങള്‍ പതറിയില്ല. ഐഎന്‍എസ് ഗരുഡയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ രോഗിയെ കൊച്ചിയിലെ നേവല്‍ ബേസിലെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചു. ചുഴലിക്കാറ്റില്‍ കാലാവസ്ഥ ഏറെ മോശമായിരുന്ന സമയത്തും രക്ഷാപ്രവര്‍ത്തനത്തിനായി പൈലറ്റുമാര്‍ അസാധ്യ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു.