ഇനി വീടുകളിലിരുന്ന് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം; പുതിയ പദ്ധതിയുമായി ഗതാഗതവകുപ്പ്

കൊ​ച്ചി: ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ്​ വീ​ടു​ക​ളി​ലി​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഗതാഗത വകുപ്പ്. ഇ​തി​നാ​യി സി​മു​ലേ​റ്റ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെയാകും പദ്ധതി നടപ്പിലാക്കുന്നത്. നി​ല​വി​ല്‍ ഡ്രൈ​വി​ങ് ലൈ​സ​ന്‍​സ് എ​ടു​ക്കാ​ന്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി ആ​ൻ്റണി രാ​ജു പറഞ്ഞു.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പിന്‍റെ സേ​വ​ന​ങ്ങ​ളെ​ല്ലാം ഓ​ണ്‍​ലൈ​നാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​വു​ക​യാ​ണ്. ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ന്‍ ലെ​സ്​ വെ​യ്ബ്രി​ഡ്ജു​ക​ളും സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ സ്ഥാ​പി​ക്കും. ചെ​ക് പോ​സ്​​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാറ്റും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ജി.​പി.​എ​സ് ഘ​ടി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ലാക്കുന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആ​ശ​യ വി​നി​മ​യം ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ലാ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. സം​സ്ഥാ​ന സ​ര്‍​ക്കാ​റിന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.