തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷം രണ്ടാഴ്ചയ്ക്കകം വിടവാങ്ങുമെന്ന് റിപ്പോര്‍ട്ട്. അടുത്ത രണ്ടാഴ്ച കനത്ത മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ഔദ്യോഗികമായി കാലവര്‍ഷത്തില്‍ മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും ലഭിക്കേണ്ട മഴ കാലവര്‍ഷത്തിന് തൊട്ട് മുന്നേ ലഭിച്ചു. ഈ കാലവര്‍ഷത്തില്‍ ഇന്നലെ വരെ 1604.1 മില്ലി മീറ്റര്‍ മഴ ലഭിച്ചു.
ഏപ്രില്‍ മെയ് മാസത്തിലുണ്ടായ രണ്ട് ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വേനല്‍ മഴ ശക്തമായി സംസ്ഥാനത്ത് പെയ്തിരുന്നു. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരും ന്യൂനമര്‍ദ്ദത്തിന് സാദ്ധ്യയുണ്ട്. ഇത് കേരളത്തെ നേരിട്ട് ബാധിക്കിലെന്നാണ് വിലയിരുത്തുന്നത്.