കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസള്‍ട്ട് നെഗറ്റീവാണെന്ന് കണ്ടത്.
ആര് ടി പി സി ആര് പരിശോധന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്ക പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.