കോട്ടയം: നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ബിഷപ് ഉയർത്തിയത് സാമൂഹ്യ തിന്മയ്ക്കെതിരായ ജാഗ്രതയെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
ബിഷപ്പിന്റേത് മയക്കുമരുന്നിനെതിരായ ജാഗ്രതാ നിർദേശമാണ്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ചിലർ വളച്ചൊടിക്കാൻ ശ്രമിച്ചു. ഇത് സമൂഹത്തിന്റെ പൊതു താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.