കടകൾ തുറക്കാം! യാത്രാനുമതി നൽകാം! ; ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ് നൽകി കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

കാസർകോട് : സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ കാറ്റിൽ പറത്തി സ്വന്തം നിലയ്ക്ക് ഇളവ് നൽകി കാസർഗോഡ് ജില്ലയിലെ കുമ്പള ഗ്രാമ പഞ്ചായത്ത്. റെഡ് സോണിൽ അതീവ ജാഗ്രതയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന പഞ്ചായത്താണ് കുമ്പള ഗ്രാമ പഞ്ചായത്ത്.

എന്നാൽ പഞ്ചായത്തിൽ ലോക്ക് ഡൗൺ ഇളവ് അനുവദിച്ച് പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹാർഡ് വെയർ, ഇലക്ട്രിക്കൽ കടകൾ തുറക്കാനും ഇവർക്ക് യാത്രാ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറി പൊലീസിന് കത്ത് നൽകിയത്.

സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകിയ ജില്ലാ കളക്ടർ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും വിശദീകരണം തേടി. അതേ സമയം പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യപ്രകാരമാണ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതെന്നു സൂചനയുണ്ട്.
സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു.