സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച്‌ മരിച്ചത് 21 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ അനുബന്ധ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച്‌ മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. ആകെ 110 പേരില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചപ്പോഴാണ് 21 പേര്‍ മരിച്ചത്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച്‌ മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു.

ആകെ രോഗം ബാധിച്ചവരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണ് കൊറോണ അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന്‍ സാധ്യത. ഈ സാഹചര്യത്തില്‍ ആശുപത്രി ഐസിയു, വെന്റിലേറ്റര്‍ മേഖലകളില്‍ അണുനശീകരണം കര്‍ശനമാക്കാന്‍ ബ്ലാക്ക്ഫംഗസ് ബാധയെത്തുടര്‍ന്ന് നിര്‍ദേശം നല്‍കിയിരുന്നു.