കോഴിക്കോട്: ഇതുവരെ ഗുജറാത്തില്‍ പോയിട്ടില്ലാത്ത അതുല്രാജെന്ന 26കാരന് കൊറോണ വാക്സിന് എടുക്കാതെ ഗുജറാത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വന്നു. നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥിരതമാസക്കാരനായ അതുല്‍രാജിനാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്ന് വാക്സിന് എടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് വന്നത്.
ഓഗസ്റ്റ് 23ന് ഗുജറാത്തിലെ ബനസ്കന്തയില്‍ ഒന്നാം ഡോസ് കോവിഷീല്‍ഡ് വാക്സിന് നടത്തിയെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. അടുത്ത വാക്സിന് സ്വീകരിക്കാനായി നവംബര്‍ 15നും ഡിസംബര്‍ 13നും ഇടയില്‍ എത്തണമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതുലിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരോ വാക്സിന് എടുത്തതായാണ് മനസിലാക്കുന്നത്. എന്തായാലും ഇതോടെ യുവാവ് വെട്ടിലായി. ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അതുൽ