ചൈനീസ് ബ്രാൻഡായ ഷവോമിയുടെ പുതിയ ഫോൺ പൊട്ടിതെറിച്ച് ഒരാൾക്ക് പരിക്ക്

മലപ്പുറം: മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്താവിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ച്‌ പരുക്ക്. കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഫോൺ ഷോപ്പിലെത്തിയ അന്യ സംസ്ഥാന തൊഴിലാളിയുടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ ആണ് പൊട്ടിത്തെറിച്ചത്.

രണ്ടാഴ്ച മുമ്പ് വാങ്ങിയ ചൈനീസ് ബ്രാൻഡായ ഷവോമിയുടെ ‘പോകോ എം ത്രീ പ്രൊ 5 ജി’ മോഡൽ ആൻഡ്രോയ്ഡ് ഫോണാണിത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇയാളുടെ തുടയിൽ സാരമായ പൊള്ളലേറ്റു.

15000 രൂപ വില വരുന്ന മൊബൈൽ ജൂൺ 14 ആണ് ഇന്ത്യൻ മാർക്കറ്റിൽ കമ്പനി അവതരിപ്പിച്ചത്.