തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസിനു മുന്നിൽ കീഴടങ്ങി. തിരുവനന്തപുരത്തെ മാറനല്ലൂരിലാണ് സംഭവം. സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ അരുൺ രാജാണ് പൊലീസിൽ കീഴടങ്ങിയത്.
മൂന്നു പേരും ചേർന്ന് സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്. അതിനിടെ ഇവർ വഴക്കിടുകയായിരുന്നു. കൊമ്പി കൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്ലംബിങ് തൊഴിലാളിയാണ് അരുൺരാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്.