സംസ്ഥാനത്ത് നാളെയും 22നും സമ്പൂർണ്ണ ലോക്ഡൗൺ ഇല്ല; 28 വരെ തുടർച്ചയായി കടകൾ തുറക്കാം

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ നാളെയും 22നും ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്.

ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇനി അടുത്ത ട്രിപ്പിൾ ലോക്ക്ഡൗൺ 29നാണ്.

ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോ​ഗ വ്യാപനം ​ഗുരുതരമായി തുടരുകയാണ്.