പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദാക്കി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളിലൊരാളായ കമ്പനി സിഇഒ റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദാക്കി. ഇഡി നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നടപടി. റിനു മറിയം, പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍ എന്നിവരെ ഈ മാസം 18വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

1600 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എന്‍ഫോഴസ്മെന്റ് അറസ്റ്റ് ചെയ്ത് പ്രതികളില്‍ ഒരാളായിരുന്നു റിനു . നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതികള്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും ഇഡി കോടതി അറിയിച്ചിരുന്നു.