കേ​ന്ദ്ര വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ൽ നിരക്ക് വർധിപ്പിക്കും; സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തിന് ഇടയാക്കും; ബി​ൽ പിൻവലിക്കണമെന്ന് സം​സ്ഥാ​ന നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ൽ വൈ​ദ്യു​തി വി​ത​ര​ണ​രം​ഗ​ത്ത് സ്വ​കാ​ര്യ ക​മ്പനിക​ളുടെ ക​ട​ന്നുകയറ്റത്തിന് അ​വ​സ​രം സ്യഷ്ടിക്കുമെന്നതിനാൽ ബിൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങളു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നും സ​മ​വാ​യ​ത്തി​ലെ​ത്താ​നും കേ​ന്ദ്ര​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി പ​റ​ഞ്ഞു.

നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി വൈ​ദ്യു​തി മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്കു വൈ​ദ്യു​തി അ​പ്രാ​പ്യ​മാ​ക്കു​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ളി​ലൂ​ടെ വൈ​ദ്യു​തി ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നും വി​ൽ​ക്കാ​നും സ്വകാര്യ കമ്പനികൾക്കു ക​ഴി​യും.

വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് തി​ക​ഞ്ഞ അ​നി​ശ്ചി​ത​ത്വം ഉ​ണ്ടാ​കും. സാ​ധാ​ര​ണ ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും കാ​ർ​ഷി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും നി​ര​ക്കു​ക​ൾ അ​തി​ഭീ​ക​ര​മാ​യി ഉ​യ​രു​ന്ന​തി​നും ഭേ​ദ​ഗ​തി ഇ​ട​യാ​ക്കു​മെ​ന്നു പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടി.