ഇന്‍സ്റ്റഗ്രാമിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ; പെണ്‍കുട്ടിയുടേയും അമ്മയുടെയുംനഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു ; 19 കാരൻ അറസ്റ്റിൽ

കോഴിക്കോട്; പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് യുവാവ് ചെയ്യുക. പിന്നീട് ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും. ഇത് അറിഞ്ഞ് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഇയാള്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും ന​ഗ്നചിത്രങ്ങളാണ് ആവശ്യപ്പെടുക.

വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനെക്കുറിച്ച്‌ പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.