മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടരുത്

തിരുവനന്തപുരം: കൊറോണ പ്രതിസന്ധി മാധ്യമമേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പരസ്യമേഖലയെ ബാധിച്ചതിനാല്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. ഫീല്‍ഡിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗ ഭീഷണിയുമുണ്ട്.

മാധ്യമപ്രവര്‍ത്തകരെയും കൊറോണ പരിശോധനക്ക് വിധേയമാക്കും. മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം തടയുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിആര്‍ഡി മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അവര്‍ക്ക് ആശ്വാസമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുടിശ്ശിക നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താശേഖരണത്തിന് തടസ്സങ്ങളുണ്ടാകരുതെന്ന് പൊലീസിനോട് നിര്‍ദേശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു