തെന്മല: ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ ചെങ്കോട്ട ഇലത്തൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കൊച്ചുള്ളി വിളവെടുപ്പ് തുടങ്ങി. ഒരാഴ്ചയായി മഴ മാറിനിൽക്കുന്നത് പ്രയോജനപ്പെടുത്താനാണ് കർഷകരും ഇടനിലക്കാരും ശ്രമിക്കുന്നത്. ഇലത്തൂരിലെ റോഡരികിലും പാടങ്ങളിലും വിളവെടുത്ത കൊച്ചുള്ളി കൂട്ടിയിട്ടനിലയിലാണ്.
വൃത്തിയാക്കിയ ഉള്ളി ഈറ്റകൊണ്ട് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അറകളിൽ സൂക്ഷിക്കാനുള്ള ജോലികളും നടന്നുവരുകയാണ്. നിലവിൽ കർഷകർക്ക് കിലോയ്ക്ക് 20-25 രൂപവരെ ലഭിക്കുന്നുണ്ട്.
പാവൂർസത്രം, ചുരണ്ട ചന്തകളിൽ കേരളത്തിലേക്കെത്തിക്കാൻ വൻതോതിലാണ് ഉള്ളി ശേഖരിച്ചിട്ടുള്ളത്.