കോഴിക്കോട്: കോഴിക്കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് ആളുകൾ ഒളിച്ചു കടക്കുന്നു. ജനം ഒളിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കോഴിക്കോട് അതിര്‍ത്തികളിലുള്ള റോഡുകള്‍ പോലീസ് കരിങ്കല്ല് ഉപയോഗിച്ച് അടച്ചു. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് നിന്നും അരീക്കോട്ടേക്ക് പോകാന്‍ കഴിയുന്ന പ്രധാന പാതയടക്കമുള്ള എട്ടോളം പാതകളാണ് മുക്കം പോലീസ് അടച്ചത്. രോഗബാധ സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവരും മുക്കം-അരീക്കോട് ഭാഗത്തേക്ക് എത്തുന്നത് പോലീസ് ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇട റോഡുകളടക്കമുള്ളവ പോലീസ് അടച്ചിരിക്കുന്നത്. അതേസമയം ഔദ്യോഗിക പാസുകള്‍ ഉള്ളവര്‍ക്ക് ഇരഞ്ഞിമാവ് ചെക്ക്പോസ്റ്റ് വഴി യാത്ര അനുവദിക്കും. കൂടുതല്‍ ആളുകള്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചിരുന്നത് ഈ റോഡുകള്‍ വഴിയാണ്.
വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന് ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്ബ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നിവിടങ്ങളിലുള്ള അതിര്‍ത്തികളാണ് പോലീസ് കരിങ്കല്ലുകൊണ്ട് അടച്ചത്.
മുക്കം ജനമൈത്രി സബ് ഇന്‍സ്പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലോറിയില്‍ എത്തിച്ച കരിങ്കല്ലുകള്‍ കൊണ്ട് അതിര്‍ത്തി റോഡുകള്‍ അടച്ചത്.
അതേസമയം കൊറോണ ബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന സംശയത്തിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം നൂറിലേറെ പേർ കോഴിക്കോട് നിരീക്ഷണത്തിലായി.