കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കോട്ടയം സ്വദേശിയായ സിവി വിഷ്ണു നാരായണനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായ നടപടി സ്റ്റേ ചെയ്യണം. മേല്‍ശാന്തി നിയമനം ഏതെങ്കിലും സമുദായത്തിനു മാത്രമായി സംവരണം ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരസ്യപ്പെടുത്തിയ പരസ്യത്തില്‍ മലയാള ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നു വ്യക്തമാക്കിയിരുന്നു.
സമുദായം നോക്കാതെ യോഗ്യരായവരില്‍നിന്ന് മേല്‍ശാന്തിയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടിട്ടുണ്ട്. മലയാളം ബ്രാഹ്മണന് എന്നത് ഒഴികെ, വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും വിഷ്ണുനാരായണന്‍ പറയുന്നു.