കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപ വില മതിക്കുന്ന 776 ഗ്രാം സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുൽ സലാം ശരീരത്തിൽ ഒളിപ്പിച്ച കാപ്സ്യൂൾ രൂപത്തിലുള്ള 5 പൊതികളാണു കണ്ടെടുത്തത്.
പൊതികളിൽ നിന്ന് 32 ലക്ഷം രൂപയുടെ സ്വർണം വേർതിരിക്കാനാവുമെന്ന കരുതുന്നതായി കസ്റ്റംസ് അറിയിച്ചു.അസിസ്റ്റന്റ് കമ്മിഷണർ വെങ്കട് നായിക്, സൂപ്രണ്ടുമാരായ കെ.സുധീർ, ഐസക് വർഗീസ്, തോമസ് വർഗീസ്, പ്രേം പ്രകാശ് മീണ, ഇൻസ്പെക്ടർമാരായ ചേതൻ ഗുപ്ത, കെ.രാജീവ്, ടി.മിനിമോൾ, പ്രമോദ് എന്നിവരാണു സ്വർണം പിടികൂടിയത്.