പ്രതികൂല കാലാവസ്ഥ; കൊ​ച്ചി​യി​ൽ​നി​ന്ന്​ അ​ഗ​ത്തി​യി​ലേ​ക്ക് പോ​യ വി​മാ​നം തിരിച്ചിറക്കി; ആ​കാ​ശ​ച്ചു​ഴി​യി​ൽ​പെ​ട്ടെന്ന് യാ​ത്ര​ക്കാ​ർ

കൊ​ച്ചി​: നെ​ടു​മ്പാ​ശ്ശേ​രിയി​ൽ​നി​ന്ന്​ അ​ഗ​ത്തി​യി​ലേ​ക്ക് പോ​യ വി​മാ​നം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് അ​വി​ടെ ഇ​റ​ങ്ങാ​തെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. എ​യ​ർ ഇ​ന്ത്യ​യു​ടെ എ.​ഐ 506 വി​മാ​ന​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഈ ​വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പെ​ട്ട​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ആ​കാ​ശ​ച്ചു​ഴി​യി​ൽ​പെ​ട്ടു എ​ന്ന​തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ​

വി​മാ​ന​ത്തി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ന് ത​ല​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30-നാ​ണ് വി​മാ​നം അ​ഗ​ത്തി​യി​ലേ​ക്ക് തി​രി​ച്ച​ത്. ര​ണ്ട​ര​യോ​ടെ വി​മാ​നം കൊ​ച്ചി​യി​ൽ തി​രി​ച്ചി​റ​ക്കി.

ല​ക്ഷ​ദ്വീ​പ് യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. ഇ​വ​രെ അ​ടു​ത്ത​ദി​വ​സം അ​ഗ​ത്തി​യി​ലെ​ത്തി​ക്കും. എ​യ​ർ ഇ​ന്ത്യ വി​മാ​നം തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ​നി​ന്ന്​ ല​ക്ഷ​ദ്വീ​പി​ലേ​ക്ക്​ ഹെ​ലി​കോ​പ്ട​ർ സ​ർ​വി​സു​ക​ളും ഉ​ണ്ടാ​യി​ല്ല.