പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് അനുമതി. ഒരു ദിവസം 5000 ഭക്തർക്കാണ് ദർശന സൗകര്യം ഉണ്ടാവുക. ഈ മാസം 17 മുതലാണ് ദർശനം സൗകര്യം ഒരുക്കിയിരിക്കുന്നത്. കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.
പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് അയ്യപ്പ ദർശനത്തിനായി അനുമതിയുള്ളു.
48 മണിക്കൂറിനള്ളിൽ എടുത്ത കൊറോണ ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ കൊറോണ രണ്ട് ടോസ് പ്രതിരോധ വാക്സിൻ എടുത്തവർക്കാണ് ദർശനത്തിന് അനുമതി നൽകുന്നത്.